കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;വയനാട്, കോഴിക്കോട് സ്വദേശികൾ പിടിയിൽ

മട്ടന്നൂർ :ഒരു കോടി 36 ലക്ഷം രൂപ വരുന്ന 2164 ഗ്രാം സ്വർണമാണ് പിടികൂടിയത്. കൊയിലാണ്ടി സ്വദേശി ഗിരീഷ്, വയനാട് സ്വദേശി സിയാദ്, കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദ് അലി എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്
കസ്റ്റംസ് അസി. കമ്മീഷണർ പി.സി. ചാക്കോ, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ദീപക് കുമാർ, എസ്. പ്രണയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.