ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ കാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
ഗായകനും രാംപുർ-സഹസ്വാൻ ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ് റാഷിദ് ഖാൻ. ജബ് വി മെറ്റ്, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഗാനം ആലപിച്ച റാഷിദ് ഖാൻ സംഗീത സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനാണ്.
2006-ൽ പത്മശ്രീയും 2022-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2006- ൽ സംഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.