കുരുക്കഴിയാതെ കേളകം ടൗൺ

കേളകം: കേളകം ടൗണിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഗതാഗതത്തിന് തടസ്സമാവുന്നു. ടൗണിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല. ഇതുമൂലം റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്. വിളിപ്പാടകലെ കേളകം പൊലീസ് സ്റ്റേഷനുണ്ടെങ്കിലും ടൗണിലെ ഗതാഗതക്കുരുക്കും അനിയന്ത്രിത പാർക്കിങ്ങും തടയാൻ ഇടപെടാറില്ല.
മുമ്പ് കേളകം ടൗണില്‍ ഗതാഗത പരിഷ്കരണം നടത്തിയിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. അതുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡരികില്‍ തോന്നിയത് പോലെ പാര്‍ക്ക് ചെയ്യുകയാണ് പതിവ്. ഇത് വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കേളകം അടക്കാത്തോട് റോഡ്, കേളകം വെള്ളൂന്നി റോഡ് എന്നിവിടങ്ങളിലാണ് കൂടുതലായും ഗതാഗതക്കുരുക്കുണ്ടാവുന്നത്.