യുവതിയെ തട്ടിക്കൊണ്ടുപോയി ഒരുകിലോ സ്വർണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Share our post

കൂത്തുപറമ്പ് : യുവതിയെ തട്ടിക്കൊണ്ടുപോയി ഒരുകിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാൾകൂടി അറസ്റ്റിൽ. പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ ജമീല മൻസിലിൽ ടി. അഫ്സലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം മലബാർ കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി. റംഷാദ്, കൂത്തുപറമ്പ് മൂര്യാട് താഴെപുരയിൽ സലാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കണ്ടേരിയിലെ മർവ്വാൻ, അമീർ ഉൾപ്പെടെയുള്ളവർക്കെതിരേയും കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

ഗൾഫിൽനിന്ന്‌ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ കോഴിക്കോട് കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയിൽനിന്നാണ് ക്വട്ടേഷൻ സംഘം ഒരുകിലോയോളം വരുന്ന സ്വർണം തട്ടിയെടുത്തത്. ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ബുഷറയിൽനിന്നും സ്വർണം കൈക്കലാക്കുകയായിരുന്നു.

മാതാവിനെയും മകനെയും കൂത്തുപറമ്പ് നീറോളിചാലിലെ ലോഡ്ജിൽ എത്തിച്ച് ബലമായി താമസിപ്പിച്ചു. പിന്നീട് മറ്റൊരു സംഘമെത്തി ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്ന് ഇരുവരെയും ആക്രമിച്ചു. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിനും സംഘർഷത്തിനും കാരണമായത്. ഇരു സംഭവങ്ങളിലും പോലീസ് അന്വേഷണം ഊർജിതമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!