പി.എസ്.സി ഉദ്യോഗാർഥികൾക്ക് 2024 അദ്ഭുത വർഷം: ഏത് യോഗ്യതയുള്ളവർക്കും സർക്കാർ ജോലിക്ക് അവസരം

Share our post

പി.എസ്.സി ഉദ്യോഗാർഥികൾക്ക് 2024 അദ്ഭുത വർഷമാണ്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ്, പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് എൽഡി ക്ലാർക്ക്, ലാബ് അസിസ്റ്റന്റ്, പ്ലസ് ടു യോഗ്യതയുള്ളവർക്ക് സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ഫയർവുമൺ, ബീറ്റ് ഫോറസ്റ്റ‌് ഓഫിസർ, ഡിഗ്രി യോഗ്യതയുള്ളവർക്ക് സബ് ഇൻസ്പെക്‌ടർ, എൽ.എസ്.ജി.ഡി സെക്രട്ടറി അടക്കം ഒരുപിടി അവസരങ്ങളാണ് ഈ വർഷം ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.

ഏത് യോഗ്യതയുള്ളവർക്കും സർക്കാർ ജോലിക്ക് അവസരമുള്ള വർഷം. ഇത്രയേറെ വ്യത്യസ്‌ത തസ്‌തികകളിൽ ഒരേവർഷം വിജ്‌ഞാപനം ഇറങ്ങുക അപൂർവം. 2023ൽ വിജ്‌ഞാപനം ചെയ്ത എല്ലാ പരീക്ഷകളും ഉൾപ്പെടുത്തി പി.എസ്‌.സി പരീക്ഷാ കലണ്ടറും പുറത്തിറക്കിക്കഴിഞ്ഞു. കഴിഞ്ഞവർഷം വരെ ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി നിന്നിരുന്ന പ്രാഥമിക പരീക്ഷ- മെയിൻ പരീക്ഷ എന്ന പരീക്ഷണം പി.എസ്‌.സി ഒഴിവാക്കിത്തന്നു. ബിരുദ യോഗ്യത വേണ്ട തസ്‌തികകളിൽ രണ്ടുഘട്ട പരീക്ഷ തുടരുമെങ്കിലും മറ്റുള്ളവരെ സംബന്ധിച്ച് ഒറ്റ പരീക്ഷയെഴുതി സർക്കാർ ജോലി നേടാനുള്ള സുവർണാവസരമാണ് മുന്നിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!