പി.എസ്‌.സി.യിൽ ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാന്‍ ഇനി ബയോമെട്രിക് സംവിധാനം

Share our post

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നിര്‍വ്വഹിക്കുവാന്‍ ഉത്തരവായി.

2024 ജനുവരി 10 മുതല്‍ നടത്തുന്ന അഭിമുഖം, ജനുവരി 16 മുതല്‍ നടത്തുന്ന കായികക്ഷമതാ പരീക്ഷ, ജനുവരി 24 മുതല്‍ നടത്തുന്ന ഒറ്റത്തവണ പ്രമാണപരിശോധന എന്നിവയ്ക്കാണ് ഈ സംവിധാനം ഉപയോഗിക്കുക. പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്തുവാന്‍ കഴിയുക. അല്ലാത്തവരുടെ ഐഡന്റിറ്റി പരിശോധന നിലവിലുള്ള രീതിയില്‍ തുടരുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!