കൈക്കൂലിത്തട്ടിലെ ചെങ്കൽ ഖനനം; താലൂക്ക് മാർച്ച് ഇന്ന്

ഇരിട്ടി : ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ അതിരിടുന്ന കൈക്കൂലിത്തട്ടിൽ നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരെ തേർമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും.
ഖനനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണെന്ന് തേർമല സംരക്ഷണസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മാർച്ചും ധർണയും സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഷാജിയുൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് സംരക്ഷണസമിതി നേതാക്കളായ കുര്യാക്കോസ് മണിപ്പാടത്ത്, ബിനു മുരിയംവേലിൽ, ജോർജ് പുളിക്കക്കുന്നേൽ, ജോസഫ് കാഞ്ഞിരത്താംകുന്നേൽ, ബാബു മുരിയംവേലിൽ, റെജി കൊലക്കുന്നേൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.