താലൂക്കാസ്പത്രിയിൽ ഡോക്ടർമാരെ നിയമിക്കണം: യൂത്ത് കോൺഗ്രസ്

പേരാവൂർ : മലയോര മേഖലയിലെ ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന പേരാവൂർ താലൂക്കാസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. രോഗികൾ ചികിത്സ കിട്ടാതെ മടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല.
ആസ്പത്രിയുടെ നടത്തിപ്പിനാവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കാൻ തയ്യാറായില്ലെങ്കിൽ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് പറഞ്ഞു.