യു.എം.സി മണത്തണ യൂണിറ്റ്; വേണു ചെറിയത്ത് പ്രസിഡൻറ്,എം.സുകേഷ് സെക്രട്ടറി

മണത്തണ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ മണത്തണ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻറായി വേണു ചെറിയത്തും ജനറൽ സെക്രട്ടറിയായി എം.സുകേഷും ട്രഷററായി എ.കെ.ഗോപാല കൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ്.പ്രസിഡൻറുമാരായി സി.ഹരിദാസൻ, പി.പി.മനോജ്കുമാർ, ബേബി പാറക്കൽ എന്നിവരും ജോ. സെക്രട്ടറിമാരായി സിവി.രാമചന്ദ്രൻ, ബിനോയി, ബിനു സെബാസ്റ്റ്യൻ എന്നിവരും രക്ഷാധികാരിയായി എം.ജി.മന്മഥനും തിരഞ്ഞെടുക്കപ്പെട്ടു.
എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ: സത്താൽ കൊട്ടം ചുരം, എം.ജി.സുരേഷ്, രാജേന്ദ്രപ്രസാദ്, വി.കെ.ബാബു, എ.ടി.രാമൻ, എം.സന്തോഷ്.