എൽ.ഡി. ക്ലർക്ക്: 4.62 ലക്ഷം അപേക്ഷകര്‍ കുറഞ്ഞു, ഇത്തവണ അപേക്ഷിച്ചത് 12.95 ലക്ഷം പേര്‍
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിന് ഇത്തവണത്തെ വിജ്ഞാപനത്തിന് 12,95,446 അപേക്ഷകൾ ലഭിച്ചു. കഴിഞ്ഞതവണത്തെക്കാൾ 4,62,892 അപേക്ഷകളുടെ കുറവുണ്ടായി. 2019-ലെ വിജ്ഞാപനത്തിന് 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു.
ക്ലർക്ക് നിയമനങ്ങളിൽ കഴിഞ്ഞകാലങ്ങളിലുണ്ടായ കുറവാണ് അപേക്ഷകർ കുറയുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. ക്ലർക്ക് വിജ്ഞാപനം നവംബർ 30-നാണ് പ്രസിദ്ധീകരിച്ചത്. എന്നിട്ടും 13 ലക്ഷത്തോളം അപേക്ഷകളേ ലഭിച്ചുള്ളൂ. പരീക്ഷ ജൂലായിൽ ആരംഭിക്കും.