കാസർഗോഡ് റെയിൽവെ ട്രാക്കിൽ യുവതി മരിച്ച നിലയിൽ; മരിച്ചത് വയനാട് സ്വദേശിനി

Share our post

കാസർഗോഡ്: കാസർഗോഡ് പള്ളിക്കരയിൽ റെയിൽവെ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഓടി കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണതാകാമെന്നാണ് നിഗമനം. വയനാട് കൽപ്പറ്റ കാവുംമന്ദം മഞ്ജുമലയിൽ വീട്ടിൽ എ.വി. ജോസഫിൻ്റെ മകൾ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്.

പള്ളിക്കര മസ്ത‌ിഗുഡെയിൽ റെയിൽവെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതോടെയാണ് അപകടം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ബേക്കൽ ഭാഗത്ത് പാളത്തിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർഗോഡ് റെയിൽവെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച പഴ്‌സിലെ തിരിച്ചറിയൽ കാർഡിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഹ്യൂമൻ റിസോർസ് മാനേജരാണ് ഐശ്വര്യ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!