വിധിക്ക് മുമ്പേ ഒരു വധശിക്ഷ; ഒരച്ഛന്റെ പ്രതികാര കഥയുമായി മമ്പറം എച്ച്.എസ്.എസ്

Share our post

കൊല്ലം: ഒരച്ഛന്റെ പ്രതികാര കഥയുമായാണ് മമ്പറം എച്ച്.എസ്.എസിന്റെ മൂകാഭിനയ ടീം കൊല്ലത്തേക്ക് വണ്ടി കയറിയത്. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം വാർത്തയിൽ നിറഞ്ഞ് നിന്ന സമയത്താണ് കണ്ണൂരിൽ ഉപജില്ലാ കലോത്സവങ്ങൾ നടന്നത്. വിധി വരുന്നതിന് മുമ്പ് തന്നെ പരിശീലനം പൂർത്തിയാക്കിയെങ്കിലും പ്രതിയുടെ വധശിക്ഷ തന്നെയാണ് മൂകാഭിനയത്തിലൂടെ അവർ അവതരിപ്പിച്ചത്.

വിധി വരാനിരിക്കുന്ന സമയമായതുകൊണ്ടാണ് വിഷയം അതുതന്നെ എന്ന് തീരുമാമിച്ചതെന്നും എല്ലാവർക്കും മനസിലാകുന്ന രീതിയിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞെന്നും ടീം മമ്പറം എച്ച്.എസ്.എസ് പറയുന്നു.

ഉപജില്ല മത്സരത്തിന് ഒരു ദിവസം മുമ്പാണ് ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ വിധി വരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ തങ്ങൾ ഒരു വിധി ഉണ്ടാക്കിയിരുന്നുവെന്നും പരിശീലനം പൂർത്തിയാക്കിയിരുന്നുവെന്നും മമ്പറം എച്ച്.എസ്.എസിന്റെ പരിശീലകൻ പറഞ്ഞു.

കേരളത്തെ മുഴുവൻ നടുക്കിയ നരബലിയായിരുന്നു കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ മമ്പറം എച്ച്.എസ്.എസ് മൂകാഭിനയമായി അവതരിപ്പിച്ചത്. അന്ന് ഗ്രേഡുമായായിരുന്നു മടങ്ങിയത്. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!