മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ആറളം ഫാമിലെ ഓടംതോടിലേക്ക് മാറ്റി

മണത്തണ: കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ മണത്തണ സെക്ഷൻ ഓഫീസ് ആറളം ഫാമിലെ ഓടംതോടിലേക്ക് മാറ്റി. നിലവിൽ മണത്തണയിലെ വാടക കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ആ ഭാഗത്തെ ഫോറസ്റ്റ് സേവനത്തിനായി ഓടംതോട് ഓഫീസുമായി ബന്ധപ്പെടണമെന്ന് കൊട്ടിയൂർ വനം റെയിഞ്ച് ഓഫീസർ അറിയിച്ചു.ഫോൺ :8547602644.