Connect with us

Kannur

കോവിഡാനന്തരം 60 വയസ്സിന് താഴെയുള്ളവരുടെ മരണം: പഠനം നടത്താൻ നിർദേശം

Published

on

Share our post

കണ്ണൂർ : കോവിഡിനുശേഷം 60 വയസ്സിന് താഴെയുള്ളവർ കൂടുതലായി മരിക്കുന്നതിനെക്കുറിച്ച് പഠനംനടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി ജില്ലാ മെഡിക്കൽ ഓഫീസിനോട് നിർദേശിച്ചു. ഹൃദ്രോഗികൾ, വൃക്ക, കാൻസർ രോഗികൾ വർധിക്കുന്നതിന്റെ കാരണവും പഠനത്തിൽ ഉൾപ്പെടുത്തണമെന്നും അഭ്യർഥിച്ചു.

ജില്ലയിലെ മുഴുവൻ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി ഭേദഗതികളും ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. കൂത്തുപറമ്പ്, മട്ടന്നൂർ നഗരസഭകൾ, മാടായി ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാതല മുൻഗണനാ പദ്ധതികളും സംയുക്ത പദ്ധതി നിർദേശങ്ങളും ചർച്ചചെയ്തു. കന്നുകുട്ടി പരിപാലന പദ്ധതിക്കുള്ള സർക്കാർ വിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അത് വഹിക്കുന്നതിനുള്ള അനുവാദത്തിനായി സർക്കാരിലേക്ക് കത്തയക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഹാപ്പിനെസ്സ് പാർക്ക് ഉണ്ടാക്കാൻ പദ്ധതി ആലോചിക്കണമെന്നും നിർദ്ദേശിച്ചു.കളക്ടർ അരുൺ കെ. വിജയൻ, ആസൂത്രണസമിതി അംഗങ്ങളായ ടി.ഒ. മോഹനൻ, ബിനോയ് കുര്യൻ, കെ.കെ. രത്നകുമാരി, ടി. സരള, ഇ. വിജയൻ, വി. ഗീത, കെ. താഹിറ, ലിസി ജോസഫ്, ജില്ലാ പ്ലാനിങ്‌ ഓഫീസർ നെനോജ് മേപ്പടിയത്ത്, തദ്ദേശ സ്ഥാപന അധ്യക്ഷർ, പ്രതിനിധികൾ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post

Kannur

കണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Published

on

Share our post

കണ്ണൂർ: നഗരത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. താണ കരുവള്ളിക്കാവ് റോഡിനടുത്ത കെട്ടിടത്തിലെ സ്റ്റെയർകേസിനടുത്തായാണ് പശ്ചിമ ബംഗാൾ ജയ്പാൽഗുഡി സ്വദേശി പ്രസൻജിത്ത് പോൾ(42) എന്ന ലിറ്റൻ പോളിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിനടുത്താണ് യുവാവിനെ കണ്ടെത്തിയത്. മരണത്തിൽ സംശയം ഉയരുന്നുണ്ട്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി മുതൽ യുവാവിനെ അവിടെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.


Share our post
Continue Reading

Kannur

ഫ്രഷാണ്‌, ഫ്രഷ്‌ വണ്ടിയിൽ നല്ല മീനെത്തും

Published

on

Share our post

കണ്ണൂർ: ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന്‌ തുടക്കമിട്ട്‌ ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമത്തിൽ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക്‌ നിരത്തിലിറങ്ങും. കേന്ദ്ര, സംസ്ഥാന ഫിഷറീസ്‌ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ്‌ ഇലക്‌ട്രിക്‌ ഓട്ടോ വിതരണം ചെയ്യുന്നത്‌. കേരളത്തിൽ കൊല്ലം ജില്ലയിൽമാത്രമാണ്‌ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌കുള്ളത്‌. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും ആധുനികവൽക്കരിക്കാനാണ്‌ ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ ഒരുങ്ങുന്നത്‌. തലശേരി നഗരസഭയുടെ ഏഴ്‌ വാർഡുകളുൾപ്പെടുന്നതാണ്‌ ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമം. പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണ്‌ ഒരുങ്ങുന്നത്‌. തെരഞ്ഞെടുത്ത അഞ്ച്‌ മത്സ്യവിൽപനക്കാർക്ക്‌ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക്‌ നൽകുന്ന പദ്ധതിക്ക്‌ 39 ലക്ഷമാണ്‌ ചെലവിടുന്നത്‌. മത്സ്യകച്ചവടക്കാർക്ക്‌ വീടുകളിൽചെന്ന്‌ വിൽപ്പന നടത്താനാണ്‌ ഓട്ടോ നൽകുന്നത്‌.

മത്സ്യവും മത്സ്യഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും സംഭരിക്കാനുമുള്ള സൗകര്യം ഓട്ടോയിലുണ്ടാവും. ഓർഡറുകൾ സ്വീകരിക്കാനും ബിൽ പ്രിന്റ്‌ ചെയ്യാനുമുള്ള ആപ്പും സജ്ജമാക്കും. സ്‌റ്റോക്കിലുള്ള ഇനങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാകും. കിയോസ്‌കിൽ മത്സ്യം പ്രദർശിപ്പിക്കാനും മുറിക്കാനും വൃത്തിയാക്കാനും പ്രത്യേകം ഇടമുണ്ടാകും. 100 ലിറ്ററിന്റെ ശുദ്ധജലടാങ്കും 80 ലിറ്ററിന്റെ മലിനജലടാങ്കും ഓട്ടോയിലുണ്ടാകും. മൂന്ന്‌ കിലോ വോൾട്ട്‌ ജനറേറ്ററും കിയോസ്‌കിൽ ഘടിപ്പിച്ചിട്ടുണ്ട്‌. ഗുണഭോക്താക്കളായ മത്സ്യവിൽപ്പനക്കാർക്ക്‌ കേരള സ്‌റ്റേറ്റ്‌ കോസ്‌റ്റൽ ഏരിയ ഡവലപ്മെന്റ്‌ കോർപറേഷൻ പരിശീലനം നൽകും. ഓട്ടോ ചാർജിങ്ങ്‌, മത്സ്യപരിപാലനം, ശുചിത്വം, പാക്കിങ്‌, വിപണനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകും. മാർച്ചിന്‌ മുമ്പ്‌ ഓട്ടോ ഗുണഭോക്താക്കൾക്ക്‌ കൈമാറും. ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ പദ്ധതിയുടെ ഭാഗമായി തലായി ഫിഷിങ്‌ ഹാർബറിന്‌ സമീപം ആധുനികസൗകര്യങ്ങളുള്ള മത്സ്യമാർക്കറ്റും സജ്ജീകരിക്കുന്നുണ്ട്‌. രണ്ട്‌ വർഷത്തിനുള്ളിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ പൂർത്തിയാകും.


Share our post
Continue Reading

Kannur

ഉത്സവമേളവുമായി അണ്ടലൂരിൽ മൺകലങ്ങളെത്തി

Published

on

Share our post

പിണറായി:വീടുപെയിന്റടിക്കലും പറമ്പും പരിസരവും വൃത്തിയാക്കലുമായി അണ്ടലൂർ കാവ് തിറമഹോത്സവത്തിനായി ധർമടം ഗ്രാമത്തിൽ ഒരുക്കങ്ങൾ തകൃതിയായി. അണ്ടലൂർ കാവ് പരിസരത്ത് ഉത്സവവരവറിയിച്ച് പതിവ് തെറ്റാതെ മൺകലങ്ങളുമായി വിൽപ്പനക്കാരെത്തി. ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടത്തെ വീടുകളിൽ ഉപയോഗിക്കുക. വർഷങ്ങളായി അണ്ടലൂർക്കാവിലെ തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്ന പാലക്കാട്, വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ് ഇത്തവണയും മൺപാത്ര വിൽപ്പനയ്‌ക്കെത്തിയത്. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 10 മുതൽ 600 രൂപവരെയാണ് വില. വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനയ്‌ക്കുണ്ട്. സ്റ്റീൽ പാത്രങ്ങളുടെ കടന്നുകയറ്റം കച്ചവടത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന്‌ മൺപാത്ര വിൽപ്പനയ്‌ക്കെത്തിയ കമല പറയുന്നു. പുതുതലമുറ ഈ രംഗത്തേക്ക് കടന്നു വരാത്തതും ഉൽപ്പാദന സാമഗ്രികൾ കിട്ടാത്തതും പ്രതിസന്ധിയാണെന്നും ഇവർ പറയുന്നു. കമലമ്മ, മണികണ്ഠൻ തുടങ്ങിയ പതിനഞ്ചോളം തൊഴിലാളികളാണ് മൺപാത്ര വിൽപ്പനയ്ക്ക് എത്തിയത്. തുടർച്ചയായ പത്തൊമ്പതാമത്തെ വർഷമാണ് ഇവർ മൺചട്ടി വിൽപ്പനയ്‌ക്കായി അണ്ടലൂരിലെത്തുന്നത്. അണ്ടലൂരിലെ ജനങ്ങളുമായി നല്ല സൗഹൃദവും ഇവർ കാത്തുസൂക്ഷിക്കുന്നു. ഫെബ്രുവരി 13 മുതൽ 19വരെയാണ് അണ്ടലൂർ കാവിൽ ഉത്സവം.


Share our post
Continue Reading

Trending

error: Content is protected !!