Connect with us

IRITTY

തില്ലങ്കേരി അങ്കണവാടിയിലെ കുട്ടികൾക്ക് ഇനി മുട്ട ബിരിയാണിയും

Published

on

Share our post

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കിനി ബിരിയാണിയും നൽകും. പഞ്ചായത്തിലെ17 അങ്കണവാടികളിലും ആഴ്ച്ചയിൽ രണ്ട് ദിവസം മുട്ട ബിരിയാണിയാണ് നൽകുക. ഇതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കാവുമ്പടി അങ്കണവാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ നിർവ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി കെ രതീഷ് അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീദ സാദിഖ്,സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.വി. ആശ, വി.വിമല, പഞ്ചായത്ത് അംഗങ്ങളായ എൻ. മനോജ്, രമണി മിന്നി, സി. നസീമ, എം. അക്ഷയ, കെ. കുമാരൻ, ഐ.സി.ഡി.എസ് സുപ്പർവൈസർ അരുൺ, ദേവിക, അങ്കണവാടി വെൽഫെയർ കമ്മറ്റി അംഗങ്ങളായ കെ. വി. അലി, എ. പി. കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു, 17 അങ്കണവാടികളിലെ 365 കുട്ടികൾക്കാണ് ആഴ്ച്ചയിൽ രണ്ട് ദിവസം മുട്ട ബിരിയാണി നൽകുന്നത്. അടുത്ത ഘട്ടത്തിൽ എല്ലാ അങ്കണവാടികളിലും പ്രഭാത ഭക്ഷണം ഇഡ്ഡലിയും സാമ്പാറും നൽകുന്നതിനായി ഇഡ്ഡലി പാത്രവും കുക്കറും നൽകുന്നതിനായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത് .


Share our post

IRITTY

ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് 28 ലേക്ക് മാറ്റി

Published

on

Share our post

ഇരിട്ടി: തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ നവംബർ 27 ന് കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് നവംബർ 28 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (ഡിഎം) അറിയിച്ചു.


Share our post
Continue Reading

IRITTY

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Published

on

Share our post

ഇരിട്ടി:അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവര്‍ ഓഫ് അറ്റോര്‍ണി വ്യാജമായുണ്ടാക്കി സ്ഥലം വില്‍പന നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.ഉളിയില്‍ സ്വദേശി അക്കരമ്മല്‍ ഹൗസില്‍ കെ.വി മായന്‍,ഇരിട്ടിയിലെ ആധാരം എഴുത്തുകാരന്‍ കോയ്യോടന്‍ മനോഹരന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അഡ്വ. സി കെ രത്‌നാകരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2023 ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി താലുക്കിലെ ഉളിയില്‍ എന്ന സ്ഥലത്തെ 0.1872 ഹെക്ടര്‍ ഭൂമി വില്‍പന നടത്തുന്നതിനായാണ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കിയത്. അഡ്വ.സി കെ രത്‌നാകരന്റെ രജിസ്‌ട്രേഷന്‍ നമ്പറും സീലും ഉപയോഗിച്ച് കൃത്രിമ ഒപ്പിട്ട് നോട്ടറി അറ്റസ്റ്റ് ചെയ്തതായി കാണിച്ചു.തുടര്‍ന്ന് പവര്‍ ഓഫ് അറ്റോര്‍ണി അസ്സല്‍ എന്ന രീതിയില്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലം വീരാജ് പേട്ട സ്വദേശിക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദാധാരമായി വീണ്ടും രജിസ്റ്റര്‍ ചെയ്യാനും ശ്രമം ഉണ്ടായി. ഇതിനിടയില്‍ ജില്ലാ രജിസ്റ്റര്‍ക്ക് കിട്ടിയ പരാതിയില്‍ വിശദമായ പരിശോധനയുണ്ടായി. ആര്‍ക്കും പവര്‍ ഓഫ് അറ്റോണി അറ്റസ്റ്റ് ചെയ്ത് നല്‍കിയിട്ടില്ലെന്ന് അഡ്വ.സി.കെ രത്‌നാകരന്‍ ജില്ലാ റജിസ്ട്രാറെ അറിയിച്ചു.വ്യാജ ഓപ്പും സീലും ഉണ്ടാക്കിയതിന്റെ പേരില്‍ സി.കെ രത്‌നാകരന്റെ പരാതിയില്‍ മായനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ആധാരം എഴുത്തുകാരനായ മനോഹരനാണ് ഇത് ഉണ്ടാക്കിയതെന്ന് മനസിലായതെന്ന് പോലീസ് പറഞ്ഞു. മനോഹരനെ ശനിയാഴ്ച കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.


Share our post
Continue Reading

IRITTY

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

Published

on

Share our post

ഇരിട്ടി:ക്ഷീരസംഘം മാതൃകയിൽ റബർ പാലളന്ന്‌ കർഷകരിൽനിന്ന്‌ ശേഖരിച്ച്‌ ഗ്രേഡ് റബർ ഷീറ്റാക്കി മാറ്റുന്ന ജില്ലയിലെ ആദ്യത്തെ സഹകരണ റബർ ഫാക്ടറി കിളിയന്തറ നിരങ്ങൻചിറ്റയിൽ പ്രവർത്തനക്ഷമമായി. അടുത്തയാഴ്‌ച ഉദ്‌ഘാടനം ചെയ്യും. കിളിയന്തറ സർവീസ്‌ സഹകരണ ബാങ്കാണ്‌ നിരങ്ങൻചിറ്റയിൽ വാങ്ങിയ അരയേക്കർ സ്ഥലത്ത്‌ നിർമിച്ച ഫാക്ടറിയിൽ നൂതന സംരംഭം ആരംഭിക്കുന്നത്‌. രണ്ടുകോടി രൂപയുടേതാണ്‌ പദ്ധതി.
കർഷകരിൽനിന്ന്‌ റബർപാൽ വാങ്ങി നിരങ്ങൻചിറ്റ ഫാക്ടറിയിൽ സംഭരിക്കും. ആർഎസ്‌എസ്‌ ഗ്രേഡ്‌ നാലിനം ഷീറ്റടിക്കാനുള്ള ഉപകരണങ്ങൾ ഫാക്ടറിയിലുണ്ട്‌. പാൽ ഉറയൊഴിച്ച്‌ തത്സമയം ഷീറ്റാക്കി മാറ്റും. ഷീറ്റിന്‌ തൂക്കത്തോതിൽ മാർക്കറ്റ്‌ വില പത്തുദിവസം കൂടുമ്പോൾ നൽകും. ലാറ്റക്സ്‌ ഷീറ്റാക്കി മാറ്റുന്ന വ്യക്തിഗത ചെലവ്‌ കുറയ്‌ക്കാനും മേത്തരം ഷീറ്റ്‌ ലഭ്യമാക്കി ഉയർന്ന വില കർഷകർക്ക്‌ നൽകാനുമാണ്‌ സംരംഭം തുടങ്ങുന്നതെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ വി കെ ജോസഫ്‌, സെക്രട്ടറി എൻ അശോകൻ എന്നിവർ പറഞ്ഞു.ഉദ്‌ഘാടനം കഴിയുന്നതോടെ റബർ കാർഷിക മേഖലയിലെ കർഷകർക്കാകെ പ്രയോജനപ്പെടുന്ന തരത്തിൽ ഫാക്ടറി പ്രവർത്തനം വിപുലപ്പെടുത്തും. പ്രതിദിനം 2000 ലിറ്റർ ലാറ്റക്സ്‌ ഗ്രേഡ്‌ ഷീറ്റാക്കാനുള്ള ശേഷിയുണ്ട്‌ ഫാക്ടറിക്ക്‌.


Share our post
Continue Reading

Kerala4 hours ago

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

Kerala4 hours ago

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പിടിവാശികള്‍ ഉപേക്ഷിക്കണം: ഹൈക്കോടതി

Kannur4 hours ago

പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊയ്യം സ്വദേശിക്ക് എട്ട് വർഷം കഠിന തടവ്

Kerala4 hours ago

കൈയ്യിലുള്ള രൂപ വ്യാജനാണോന്ന് നോക്കണേ; വ്യാജനോട്ടുകളുടെ എണ്ണത്തിൽ വൻ വർധന

Kannur4 hours ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; 14 പേർക്ക് കടിയേറ്റു

Kannur4 hours ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി

Kerala4 hours ago

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം

Kannur7 hours ago

കണ്ണൂർ ജില്ലയിൽ വളർത്തു മൃഗങ്ങളിൽ വൈറസ് രോഗം പടരുന്നു

Kerala7 hours ago

അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും’ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

Kerala8 hours ago

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; നാലുദിവസം മഴയ്ക്കു സാധ്യത

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!