കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

* പരീക്ഷാഫലം : സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്‍.സി അപ്ലൈഡ് സുവോളജി (സി.ബി.സി.എസ്.എസ് -റഗുലർ, 2022 അഡ്മിഷൻ) നവംബർ 2023 പരീക്ഷാ ഫലം വെബ്സൈറ്റിൽ. പുന:പരിശോധന /സൂക്ഷ്മ പരിശോധന /പകർപ്പ് എന്നിവക്ക് ജനുവരി 17 വരെ അപേക്ഷിക്കാം.

* ഹാൾടിക്കറ്റ് : അഫിലിയേറ്റഡ് കോളേജുകളിലെ ജനുവരി ഒൻപതിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബിരുദം (റഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് – മേഴ്‌സി ചാൻസ് ഉൾപ്പെടെ) നവംബർ 2023 പരീക്ഷകളുടെ നോമിനൽ റോളുകളും ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ.

* റിസർച്ച് അസിസ്റ്റന്റ് ഒഴിവ് : സർവകലാശാലയുടെ പരിസ്ഥിതി പഠന വകുപ്പിൽ സ്റ്റാർട്ടപ്പ് ഗ്രാന്റ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എം.എസ്‍.സി എൻവയോൺമെന്റൽ സയൻസ്, എം.എസ്‍.സി കെമിസ്ട്രി, എം.എസ്‍.സി നാനോ സയൻസ് ആൻഡ് ടെക്നോളജി. നാനോ മെറ്റീരിയൽ ഉണ്ടാക്കാനുള്ള പരിചയം അഭികാമ്യം. അഭിമുഖം ജനുവരി 11-ന് രാവിലെ 10-ന് പഠന വകുപ്പിൽ. ഫോൺ: 9746602652, 9946349800


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!