Connect with us

Kerala

ഗവേഷകവിദ്യാർഥികൾക്ക് പത്തു കോടിയുടെ സ്കോളർഷിപ്പുകൾ അനുവദിച്ചു

Published

on

Share our post

തിരുവനന്തപുരം :ഗവേഷകവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്കോളർഷിപ്പുകൾക്ക് പത്തു കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ട്രാൻസലേഷണൽ റിസർച്ച് ലാബുകൾക്ക് പ്രവർത്തനസഹായമായി പത്തു കോടി രൂപ നൽകാനും ഭരണാനുമതിയായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനായി നിയോഗിച്ച ശ്യാം ബി. മേനോൻ കമീഷന്റെ ശുപാർശ സ്വീകരിച്ചാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്രതലത്തിൽ അക്കാദമികമായി മുന്നിൽ നിൽക്കുന്ന മികച്ച 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണത്തിനാണ് ഗവേഷകവിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുക. ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള സെമിനാറുകൾക്കായുള്ള യാത്രകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാകും. ഗവേഷകരുടെ വിദേശയാത്രാ ചെലവും ജീവിതച്ചെലവുമാണ് ഇതുവഴി സർക്കാർ വഹിക്കുക. വിദേശ സർവകലാശാലകളിൽ വ്യാവസായിക ബന്ധം സ്ഥാപിക്കുന്ന വിധത്തിലുള്ള ഗവേഷണപഠനങ്ങൾക്കാകും സ്കോളർഷിപ്പ് അനുവദിക്കുക.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങളിലൂടെ പേറ്റന്റ് നേടിയ ഉത്പന്നങ്ങളെ വ്യാവസായികമായി ഉപയുക്തമാക്കുന്നതിന് സഹായകമായാണ് ട്രാൻസ്ലേഷണൽ റിസർച്ച് റിസ്ക് ഫണ്ട് നൽകുന്നത്. ഉന്നതവിദ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് മിഷൻ, വ്യവസായ വികസന കോർപ്പറേഷൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരായിരിക്കും ഉത്പന്നങ്ങളെയും സേവനങ്ങളെയും തിരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു.


Share our post

Kerala

അഞ്ചുവർഷം ചെയ്ത ജോലിക്ക് ശമ്പളമില്ല; മരണശേഷം അലീനയ്ക്ക് നിയമന അംഗീകാരം

Published

on

Share our post

താമരശ്ശേരി: അഞ്ചു വർഷത്തോളം അധ്യാപികയായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ അലീന ബെന്നിയുടെ നിയമനം സ്ഥിരീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. താമരശ്ശേരി കട്ടിപ്പാറ സെൻ്റ് ജോസഫ് എൽ.പി സ്കൂൾ അധ്യാപികയായിരുന്ന അലീന ബെന്നിയുടെ താൽക്കാലിക നിയമനമാണ് മാർച്ച് 15 ന് താമരശ്ശേരി എ. ഇ. ഒ അംഗീകരിച്ചത്. അപ്പോഴേക്കും അലീന മരിച്ചിട്ട് 24 ദിവസം പിന്നിട്ടിരുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ ശമ്പള സ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശേരി എഇഒ നിയമന നടപടി അംഗീകരിച്ച് സമന്വയ വെബ്സൈസൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ഇതോടെയാണ് അംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിക്ക് ലഭിച്ചത്. കഴിഞ്ഞ മാസം ഫെബ്രുവരി 19നാണ് അലീന ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമന അംഗീകാരം നൽകാത്തതിനു താമരശേരി രൂപത കോർപറേറ്റ് മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും പരസ്പരം പഴിചാരുകയാണുണ്ടായത്. ഇതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


Share our post
Continue Reading

Kerala

ടിക്കറ്റിന് ചില്ലറയും നോട്ടും തിരയേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും ഡിജിറ്റല്‍ ഇടപാട് വരുന്നു

Published

on

Share our post

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളെല്ലാം രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ചില്ലറയും കറന്‍സി നോട്ടുമില്ലാതെ ബസില്‍ ധൈര്യമായി കറയാം. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസില്‍ ടിക്കറ്റ് എടുക്കാനാകും.തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളില്‍ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീന്‍ വിതരണം ചെയ്തു. രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തും. ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓണ്‍ലൈന്‍ സംവിധാനവുമാണ് കോര്‍പറേഷന്‍ വാടകയ്ക്ക് എടുക്കുന്നത്.

ഒരു ടിക്കറ്റിന് നികുതി ഉള്‍പ്പടെ 16.16 പൈസ വാടക നല്‍കണം. ടിക്കറ്റ് മെഷീനുകള്‍, ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാട് ഗേറ്റ്വേ, സെര്‍വറുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, ഡിപ്പോകളിലെ കമ്പ്യൂട്ടറുകള്‍, ബസുകളിലെ ജിപിഎസ് സംവിധാനം, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയെല്ലാം കമ്പനി നല്‍കണം. മെഷീനുകളുടെയും ഓണ്‍ലൈന്‍ സംവിധാനത്തിന്റെയും പരിപാലനവും കരാര്‍ കമ്പനിയുടെ ചുമതലയാണ്.വര്‍ഷം 10.95 കോടി രൂപ പ്രതിഫലം നല്‍കേണ്ടിവരും. ഇതിന്റെ പകുതി വിലയ്ക്ക് സ്വന്തമായി ടിക്കറ്റ് മെഷീനുകള്‍ വാങ്ങാന്‍ കഴിയുമെങ്കിലും ഓണ്‍ലൈന്‍ സംവിധാനവും സാങ്കേതിക സഹായവും കണക്കിലെടുക്കുമ്പോള്‍ വാടക ഇടപാട് ലാഭകരമാണെന്നാണ് നിഗമനം. കെ റെയിലിന്റെ സഹകരണത്തോടെ നടത്തിയ ആഗോള ടെണ്ടറിലാണ് കമ്പനിയെ തെരഞ്ഞെടുത്തത്.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ചും പുതിയ മെഷീനുകളില്‍ പണമിടപാട് സാധ്യമാണ്. ബസില്‍ വിതരണം ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസര്‍വേഷനില്ലാത്ത ബസുകളില്‍ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്ത് നിന്നും എത്ര ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും.തിരക്കുള്ളതും കുറഞ്ഞതുമായ പാതകള്‍ കണ്ടെത്തി ബസുകള്‍ വിന്യസിക്കാനാകും. ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെ യാത്രാ വിവരവും തത്സമയം അറിയാം. സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈല്‍ ഫോണില്‍ ലഭിക്കും. ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാനുമാകും.


Share our post
Continue Reading

Kerala

തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തിലെ തൊഴിലാളികളുടെ ദിവസവേതനത്തില്‍ 23 രൂപയുടെ വര്‍ധനവ്

Published

on

Share our post

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 23 രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമീണ വികസന മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 7 രൂപയാണ് കൂട്ടിയത്. 26 രൂപ കൂട്ടിയ ഹരിയാനയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 400 രൂപയിലെത്തും. ഒരു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്. 2005ലെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ സെക്ഷന്‍ ആറിലെ സബ് സെക്ഷന്‍ ഒന്ന് പ്രകാരമുള്ള വേതന നിരക്കില്‍ വര്‍ധനവ് വരുത്തിയാണ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നന്നത്. ഏപ്രില്‍ ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.


Share our post
Continue Reading

Trending

error: Content is protected !!