പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വാർഷികാഘോഷം

പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. കലാ കായിക മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ ആദരിച്ചു. പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ , പ്രഥമാധ്യാപകൻ സണ്ണി .കെ .സെബാസ്റ്റ്യൻ , ജില്ലാ പഞ്ചായത്തംഗം വി.ഗീത ,വാർഡ് മെമ്പർ രാജു ജോസഫ് ,പി.ടി.എ.പ്രസിഡന്റ്സന്തോഷ് കോക്കാട്ട് , അനു ഷൈജു , അരുൺ ജൂഡ് മത്തായി എന്നിവർ പ്രസംഗിച്ചു.