അഞ്ചുവര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമോതിരം തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തിരികെ ലഭിച്ചു

ആറളം: അഞ്ചുവര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമോതിരം തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തിരികെ ലഭിച്ചു. ആറളം പഞ്ചായത്തിലെ വെള്ളരിവയല്‍ പതിനേഴാം വാര്‍ഡില്‍ തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെയാണ് പീറ്റർ എന്നയാൾക്ക് അഞ്ചുവര്‍ഷം മുന്‍പ് നഷ്ടപ്പെട്ട നാല് ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ മോതിരം തൊഴിലാളികൾക്ക് ലഭിച്ചത്.മേറ്റ് സുദിന ഉടമസ്ഥനായ പീറ്ററിന് മോതിരം കൈമാറി.തൊഴിലാളികള്‍ക്ക് പീറ്റര്‍ പാരിതോഷികവും നല്‍കി.