അനുവദിച്ചിട്ടും ദേശീയപാതയാകാതെ മേലെചൊവ്വ-മട്ടന്നൂർ റോഡ്

മേലെചൊവ്വ-ചാലോട്-മട്ടന്നൂർ റോഡ് ദേശീയപാതയാക്കാൻ തീരുമാനമെടുത്തതാണ്. റോഡ് ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കുകയും പിന്നീട് ഇത് മരവിപ്പിക്കുകയും ചെയ്തു. വീണ്ടും അനുമതി ലഭിച്ചതിനെതുടർന്ന് പദ്ധതിരേഖ എൽ.ആൻഡ്.ടി കമ്പനി ദേശീയപാത അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. ഇതിന് ഇതുവരെ അംഗീകാരമായിട്ടില്ല.