Kerala
ഇതിലും വലിയ അവസരം കേരളത്തിലില്ല, അവസാന മണിക്കൂറുകൾ, എൽ.ഡി ശ്രദ്ധിക്കാം
തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന എൽ. ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും. മൂന്നാം തിയതി അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം അഞ്ചാം തിയതിയിലേക്ക് നീട്ടുകയായിരുന്നു. ഇന്നലെയാണ് എൽ. ഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പി. എസ്. സി അറിയിച്ചത്. ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി അഞ്ചാം തിയതിയാകും. അതായത് ഇന്ന് രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പി. എസ്. സി അറിയിച്ചിരിക്കുന്നത്
എൽ.ഡി നോട്ടിഫിക്കേഷനിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
2024 ലെ എല്‍.ഡി ക്ലര്‍ക്ക് (എല്‍ ഡി സി) പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഡിസംബർ മാസം ഒന്നാം തിയതിയാണ് പി. എസ്. സി പുറത്തിറക്കിയത്. എസ്. എസ്. എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 26,500 – 60,700 ആണ് ശമ്പള നിരക്ക്.
18 വയസ്സാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി. 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് അഞ്ച് വര്‍ഷവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷവുമാണ് ഇളവ്. ജില്ലാടിസ്ഥാനത്തിലായിരിക്കും നിയമനം. എത്ര ഒഴിവുകളുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. പി.എസ്‍.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 2024 പകുതിയോടെയാകും പരീക്ഷകള്‍ നടക്കുക. നിലവിലെ എല്‍ ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി 2025 ജൂലൈയിലാണ് അവസാനിക്കുക. അതിനു ശേഷമാകും പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരിക. 17 ലക്ഷത്തിലധികം പേര്‍ കഴിഞ്ഞ തവണ അപേക്ഷിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം അതിലും കൂടാനിടയുണ്ട്
Kerala
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ


തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21 മുതൽ 26വരെ രണ്ടാംഘട്ടവും മൂല്യനിർണയം നടക്കും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും. ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ഐടി മാനേജർമാരെയും 144 ഡാറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും നിയമിക്കും.ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് 89 ക്യാമ്പുകളാണ് സജ്ജീകരിച്ചത്. 57 വിവിധ വിഷയങ്ങൾക്കായി 24,000 അധ്യാപകരെ നിയമിക്കും. ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് 10-ന് മൂല്യനിർണയം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. മെയ് മൂന്നാം വാരം ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനായി എട്ട് ക്യാമ്പാണുള്ളത്. ഏപ്രിൽ മൂന്നുമുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് മൂന്നാം ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തും.
Kerala
കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു


സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. പച്ചത്തേങ്ങയുടെ വില 61 രൂപ വരെയെത്തി. തമിഴ്നാട്ടിൽ നിന്നും പച്ചത്തേങ്ങ വരുന്നത് പകുതിയിൽ താഴെ ആയി കുറഞ്ഞു. വിഷു അടുക്കുമ്പോൾ തേങ്ങ വില വർധിക്കാൻ സാധ്യത എന്ന് കച്ചവടക്കാർ. ദക്ഷിണേന്ത്യയിലെ കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി തമിഴ്നാട് മാറിയിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. കൊപ്ര ക്ഷാമം ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് തൊഴിലാളികളെയും ബാധിച്ചു.
Kerala
സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് 14.29 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തൊഴിലാളികൾക്ക് ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപ വരെയാണ് വേതനമായി ലഭിക്കുന്നത്. ഇതിൽ കേന്ദ്രവിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നത്.കേന്ദ്ര മാനദണ്ഡപ്രകാരം സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ കേരളത്തിൽ പ്രതിദിന വേതനമായി 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്