കെ.എസ്‌.ഇ.ബി.യുടെ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യൂ; സേവനങ്ങള്‍ വിരൽത്തുമ്പിൽ

Share our post

ഫോണില്‍ കെ.എസ്‌.ഇ.ബി.യുടെ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിരവധി സേവനങ്ങള്‍ അനായാസം വിരല്‍ത്തുമ്പിൽ ലഭിക്കുമെന്ന് ഇലക്‌ട്രിസിറ്റി ബോര്‍ഡ്.

വൈദ്യുതി ബില്‍ പേയ്‌മെന്റ് വേഗത്തിലാക്കുന്ന ഒ.ടി.പി സുരക്ഷ കൂട്ടിച്ചേര്‍ത്ത ക്വിക്ക് പേ സൗകര്യം, രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം മുന്‍കൂട്ടി അറിയിക്കുന്ന ഒ.എം.എസ് ബില്‍ വിവരങ്ങള്‍ അറിയിക്കുന്ന ബിൽ അലേർട്ടിൽ രജിസ്റ്റര്‍ ചെയ്യാവുന്ന സൗകര്യം തുടങ്ങി നിരവധി സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണെന്നും കെ.എസ്‌.ഇ.ബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കെ.എസ്‌.ഇ.ബി. ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തില്ലേ? നിരവധി സേവനങ്ങള്‍ അനായാസം വിരലത്തുമ്പില്‍…

ഒ.ടി.പി സുരക്ഷ കൂട്ടിച്ചേര്‍ത്ത ക്വിക്ക് പേ സൗകര്യം, വൈദ്യുതി ബില്‍ പെയ്‌മെന്റ് അതിവേഗം, അനായാസം, രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം മുന്‍കൂട്ടി അറിയിക്കുന്ന ഒ.എം.എസ് ബില്‍ വിവരങ്ങള്‍ അറിയിക്കുന്ന ബിൽ അലേർട്ട് സൗകര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം, മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍, താരിഫ് മാറ്റം തുടങ്ങിയവയ്ക്കായി നല്കിയിട്ടുള്ള അപേക്ഷയുടെ സ്ഥിതി മനസ്സിലാക്കാം, സി.ഡി, അഡിഷണല്‍ സി.ഡി, ക്യാഷ് ബാക്ക്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ, സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട്, ഫിക്‌സഡ് ചാര്‍ജ് റീഫണ്ട്, പണം അടയ്ക്കാനുള്ളതിന്റെ വിവരങ്ങള്‍, പഴയ റീഡിംഗുകള്‍ തുടങ്ങിയവ അറിയാം.

യൂസര്‍ ഐഡി മറന്നാല്‍ പുതിയത് സൃഷ്ടിക്കാം. ഉപഭോക്താവിന്റെ രജിസ്റ്റേഡ് ഇ-മെയില്‍ ഐ.ഡി നല്‍കിയാല്‍ യൂസര്‍ ഐ.ഡി മൊബൈലിലും ഇ-മെയിലിലും ലഭിക്കും. ഒരു യൂസര്‍ ഐ.ഡിയില്‍ മുപ്പത് കണ്‍സ്യൂമര്‍ നമ്പര്‍ വരെ ചേര്‍ക്കാനുള്ള സൗകര്യം. 

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും download ചെയ്ത് ഉപയോഗിക്കാം. _
https://play.google.com/store/apps_ /details


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!