പൊതുജനങ്ങൾക്ക് ആവശ്യമായ റൂട്ടുകൾ നിശ്ചയിച്ച് അറിയിക്കാമെന്ന് തലശ്ശേരി ജോയിൻറ് ആർ ടി.ഒ

തലശ്ശേരി: തലശ്ശേരി താലൂക്കിലെ എല്ലായിടങ്ങളിലേക്കും ഇനി ബസ് സർവ്വീസ്. ഗതാഗതയോഗ്യമായ എല്ലാ റോഡുകളിലും ബസ് റൂട്ട് ഒരുക്കാനുള്ള തീരുമാനത്തിൽ മോട്ടോർ വാഹന വകുപ്പ് രംഗത്ത്.
നിങ്ങളുടെ വീടിനടുത്തുകൂടി മികച്ച റോഡ് സൗകര്യമുണ്ടായിട്ടും ബസ് റൂട്ടില്ലെങ്കിൽ പരിഹാരവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തുണ്ട്. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കാൻ തീരുമാനമുള്ളത്.
പ്രാദേശികമായി മികച്ച ഗതാഗത സൗകര്യമുള്ളയിടങ്ങളിൽ എളുപ്പത്തിൽ ലക്ഷ്യ സ്ഥാനമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് പുതിയ പരിഷ്‌കാരവുമായി രംഗത്തെത്തിയത്. കെ.എസ്.ആർ.ടി.സി ബസ്സോ, സ്വകാര്യ ബസുകളോ പുതിയ റൂട്ടുകളിലൂടെ സർവ്വീസ് നടത്തും.
കൂടാതെ പൊതുജനങ്ങൾക്ക് ആവശ്യമായ റൂട്ടുകൾനിശ്ചയിച്ച് മോട്ടോർ വാഹനവകുപ്പിനെ അറിയിക്കാമെന്ന് തലശ്ശേരി ജോയിൻറ് ആർ ടി.ഒ ഷാനവാസ്കരീം അറിയിച്ചു. താലൂക്കിൽ എല്ലായിടത്തും ബസ് സൗകര്യം ലഭിക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടിയാണ് പുതിയ തീരുമാനം.