‘പൂപ്പൊലി’ കാണാം ആനവണ്ടി റെഡി

Share our post

കോഴിക്കോട്: വയനാട് അമ്പലവയലിൽ ആരംഭിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം ‘പൂപ്പൊലി 2024’ കാണാൻ കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. ജനുവരി 15 വരെ വയനാട് അമ്പലവയൽ പ്രദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലാണ് പ്രദർശന വിപണനമേള ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴിന് താമരശ്ശേരി ഡിപ്പോയിൽ നിന്നും ജനുവരി 14 ന് കോഴിക്കോടു നിന്നുമാണ് കെ.എസ്.ആ.ർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറിന് കോഴിക്കോട് (6.40ന് താമരശ്ശേരി) നിന്ന് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.

ഒമ്പതാം വളവ് വ്യൂ പോയിന്റ്, ചങ്ങലമരം, കാരാപുഴ ഡാം, പൂപൊലി, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 560 രൂപയാണ് യാത്രാ നിരക്ക്. ഭക്ഷണം, പ്രവേശന ടിക്കറ്റ് എന്നിവ പാക്കേജിൽ ഉൾപ്പെടില്ല.

സ്വദേശികളും വിദേശികളുമായ വിവിധയിനം പുഷ്പഫല പ്രദർശനം, പെറ്റ് സ്റ്റാൾ, വിപണന സ്റ്റാളുകൾ, കാർണിവൽ ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, ഭക്ഷ്യമേള തുടങ്ങി 12 ഏക്കറിലായി നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ‘പൂപ്പൊലി’യിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി 6 ന് അതിരപ്പിള്ളി,​വാഴച്ചാൽ,​ മൂന്നാർ,​ 7ന് ഗവി,​ പരുന്തൻപാറ, നെല്ലിയാംമ്പതി, 12ന് വാഗമൺ-കുമിളി യാത്രയും കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്നു.

വിവരങ്ങൾക്ക്

9544477954
9061817145
ജില്ലാ കോഡിനേറ്റർ
9961761708
(രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ബന്ധപ്പെടാം)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!