Connect with us

Kerala

വരയും നിറങ്ങളും ഭാഗ്യലക്ഷ്മിക്കൊപ്പം

Published

on

Share our post

വരയുടെയും എഴുത്തിന്റെയും ലോകത്ത് കർമനിരതയായി അറുപതുകൾ ആനന്ദകരമാക്കുന്ന വെങ്ങര പ്രിയദർശിനി സ്കൂളിലെ മുൻ അധ്യാപിക ‍ഡോ. പി.കെ. ഭാഗ്യലക്ഷ്മിയെ പരിചയപ്പെടാം

ജീവിതയാത്രയിൽ വളരെ യാദൃച്ഛികമായാണ് വരയും നിറങ്ങളും ഭാഗ്യലക്ഷ്മിക്കൊപ്പം ചേരുന്നത്. ആ നിറച്ചാർത്ത് ചിത്രലോകത്ത് മുദ്രപതിപ്പിച്ച് മുന്നോട്ടുപോകുന്നതിന്റെ സന്തോഷത്തിലാണവർ. ‘വായനയും എഴുത്തും ചിത്രരചനയും സൗഹൃദക്കൂട്ടായ്മകളും വഴി അവനവനെ തിരിച്ചറിയുകയും അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ച് മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ പ്രായത്തെ ഓർമിക്കേണ്ടിപോലും വരുന്നില്ല’ -പഴയങ്ങാടി എരിപുരത്തെ ‘കാർത്തിക’യിലിരുന്ന് ഡോ. പി.കെ. ഭാഗ്യലക്ഷ്മി പറയുന്നു.

2017-ലാണ് വെങ്ങര പ്രിയദർശിനി സ്കൂളിൽനിന്ന് അധ്യാപികയായ ഭാഗ്യലക്ഷ്മി വിരമിക്കുന്നത്. അതുവരെ ചിത്രരചനയെ ഗൗരവമായി കണ്ടിരുന്നില്ല. കാര്യമായൊന്നും വരച്ചിട്ടുമില്ല. അധ്യാപനത്തിലും എഴുത്തിലുമായിരുന്നു ശ്രദ്ധ. ഇതിനിടയിൽ ഒരു ചിത്രം വരച്ച് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്തതാണ് വഴിത്തിരിവായത്.

ചിത്രം കണ്ട് ചിത്രകാരനും ശില്പിയുമായ കെ.കെ.ആർ. വെങ്ങര വിളിക്കുന്നു. ആ പ്രോത്സാഹനമാണ് ചിത്രങ്ങളുടെ ലോകത്തേക്കുള്ള വഴിത്തിരിവായതെന്ന് ഭാഗ്യക്ഷ്മി പറയുന്നു. പിന്നീട് വരകളുടെകൂടി ലോകത്തായി ഭാഗ്യലക്ഷ്മി. അക്രിലിക്കിൽ ചിത്രങ്ങളുടെ ഒഴുക്കായി. പ്രകൃതിയും സ്ത്രീയുമെല്ലാം അമൂർത്തഭാവങ്ങളിൽ കാൻവാസിൽ നിറഞ്ഞു.

ഇതിനകം സ്വന്തം ചിത്രങ്ങളുടെ അഞ്ച് പ്രദർശനം നടത്തി. ലളിതകലാ അക്കാദമി ക്യാമ്പുകൾ ഉൾപ്പെടെയുള്ള ചിത്രപ്രദർശനങ്ങളിൽ ഭാഗ്യലക്ഷ്മി പങ്കെടുത്തു. ബെംഗളൂരുവിലും ദുബായിയിലും തായ്‌ലാൻഡിലും നടന്ന പ്രദർശനങ്ങൾ ആസ്വാദകശ്രദ്ധ നേടി.

35 വർഷത്തെ അധ്യാപകജോലി ചെയ്താണ് വിരമിച്ചത്. 2007 മുതൽ എഴുത്തിൽ സജീവമാണ്. മൂന്ന്‌ നോവലുകൾ, രണ്ട് കഥാസമാഹാരം, ഒരു കവിതാസമാഹാരം എന്നിവ ഉൾപ്പെടെ 25 പുസ്തകൾ പ്രസിദ്ധീകരിച്ചു. ‘മാതൃഭൂമി’ ബുക്സ് പ്രസിദ്ധീകരിച്ച ‘തണുപ്പിന്റെ പരവതാനികളിൽ’ എന്ന കൃതിയും ഇതിൽ പെടുന്നു.

15 ഓളം വിഖ്യാത എഴുത്തുകാരികൾ സ്വയം മരണം വരിക്കാനുള്ള കാരണങ്ങൾ സൂക്ഷ്മതലത്തിൽ അനാവരണം ചെയ്യുന്നതാണ് ഈ പുസ്തകം.

ബി.എഡിനുശേഷം കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മലയാളത്തിലും ഗാന്ധിയൻ സ്റ്റഡീസിലും ബിരുദാനന്തരബിരുദം നേടിയ ഭാഗ്യലക്ഷ്മി 2010 -ൽ കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പരിസ്ഥിതി മേഖലയിൽ സജീവസാന്നിധ്യമായ ഇവർ സ്കൂളിൽ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കൂടിയായിരുന്നു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, എസ്.ബി.ടി. അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും നേടി.

‘സ്ത്രീ എന്ന നിലയിൽ പരിമിതപ്പെടുന്ന കുടുംബ, സാമൂഹിക, സാമ്പത്തിക അന്തരീക്ഷത്തിൽനിന്ന് പുറത്തുകടക്കാനും പൊതുമണ്ഡലങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാനും കഴിയുന്നത് അഭിമാനമായി കരുതുന്നു’ – ഭാഗ്യലക്ഷ്മി പറയുന്നു.


Share our post

Kerala

അവധിക്കാല അധ്യാപക പരിശീലനം അഞ്ചു ദിവസം

Published

on

Share our post

സംസ്ഥാനത്തെ അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനം അഞ്ചു ദിവസമായി നടത്തും. മേയ് 13 മുതല്‍ 17 വരെ ഡിആർജി പരീശീലനവും 19 മുതല്‍ 23 വരെ ഒറ്റ സ്പെല്ലായി അധ്യാപക പരിശീലനവും നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠപുസ്തകം ഒഴികെയുള്ള പഠനോപകരണങ്ങള്‍ സ്കൂളിലെ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. അധ്യാപക പ്രമോഷനും അന്തർജില്ലാ സ്ഥലമാറ്റവും ജില്ലയ്ക്ക് അകത്തുള്ള സ്ഥലമാറ്റവും സ്കൂള്‍ തുറക്കുന്നതിനു മുൻപ് നടത്താൻ തീരുമാനിച്ചു.


Share our post
Continue Reading

Kerala

ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി എളുപ്പത്തില്‍ മാറ്റാം

Published

on

Share our post

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ്. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ മാറ്റം വരുത്താനാവും. വര്‍ഷങ്ങളായി നിലനിന്ന സങ്കീര്‍ണതക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ കേരളത്തിലെ പൊതുമേഖലയില്‍ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പേരില്‍ മാറ്റം വരുത്താനും, തുടര്‍ന്ന് ഈ സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീര്‍ണതകള്‍ക്കും വഴിവെച്ചിരുന്നു. സി.ബി.എസ്.ഇ/ ഐസിഎസ്ഇ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും, രാജ്യത്തിന് പുറത്ത് പഠനം നടത്തിയവര്‍ക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്താനാകാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സ്‌കൂള്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ തിരുത്തിയ ജനനസര്‍ട്ടിഫിക്കറ്റും, ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താന്‍ തിരുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി.

പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കും കാലതാമസത്തിന് ഈ വ്യവസ്ഥകള്‍ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ വകുപ്പ് ലഘൂകരിച്ചത്. നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലുള്ളത്. ഇവര്‍ക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടന്‍ കെ- സ്മാര്‍ട്ടില്‍ വരുത്തും. ജനന- മരണ- വിവാഹ രജിസ്‌ട്രേഷനുകളില്‍ വിപ്ലവകരമായ പരിഷ്‌കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിഡിയോ കെ.വൈ.സി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകള്‍ കൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ സിവില്‍ രജിസ്‌ട്രേഷനുകളില്‍ നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

പുഞ്ചിരികൾ വിരിയും; മുണ്ടക്കൈ ടൗൺഷിപ്പിന്‌ മുഖ്യമന്ത്രി കല്ലിട്ടു

Published

on

Share our post

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. നിയമതടസ്സങ്ങളെല്ലാം മറികടന്ന്‌ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴ്‌ മാസങ്ങൾക്കിപ്പുറമാണ് ടൗൺഷിപ്പ്‌ ഉയരുന്നത്. ഓരോ കുടുംബങ്ങൾക്കും ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടി വീടാണ്‌ നിർമിച്ചുനൽകുന്നത്‌. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവിൽ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ്‌ ഒരുക്കുക. മുകൾ നിലയിലേക്ക്‌ പടികളുമുണ്ടാകും.

ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്‌. വയനാട് പുനരധിവാസം: കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും- മുഖ്യമന്ത്രി 2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേർ ദുരന്തത്തിൽ മരിച്ചു. മൃതദേഹങ്ങൾ ചാലിയാർവരെ ഒഴുകി. പുന്നപ്പുഴ മരണപ്പുഴയായി. അന്നേവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന്‌ രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ്‌ ഒരുകുടുംബമായി. സമൂഹ അടുക്കളകളിൽ മനുഷ്യർ സ്‌നേഹം പാകം ചെയ്‌തു. മണ്ണിനടിയിൽ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന്‌ ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടർന്നു. സർക്കാർ എല്ലാം നഷ്ടമായ ആയിരങ്ങളെ വാടക വീടുകളിൽ താൽക്കാലികമായി പുനരധിവസിപ്പിച്ചു. ജീവനോപാധിയും ചികിത്സയും ഉറപ്പാക്കി. ധനസഹായംനൽകി. കുഞ്ഞുങ്ങളുടെ പഠനം തിരിച്ചുപിടിച്ചു.


Share our post
Continue Reading

Trending

error: Content is protected !!