ഇന്റലിജന്‍സ് ബ്യൂറോയില്‍ 226 അസി.ടെക്നിക്കല്‍ ഓഫീസര്‍; ശമ്പളം: 44,900-1,42,400 രൂപ

ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II (ടെക്നിക്കല്‍) തസ്തികകളിലേക്കായി നടത്തുന്ന 2023-ലെ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 79 ഒഴിവും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ 147 ഒഴിവുമാണുള്ളത്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ശമ്പളസ്‌കെയില്‍: 44,900-1,42,400 രൂപ.
പ്രായം: 12.01.2024-ന് 18-27 വയസ്സ്. നിയമനം രാജ്യത്ത് എവിടെയുമാവാം. അതിനാല്‍, അപേക്ഷകര്‍ രാജ്യത്ത് എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും 100 രൂപയും മറ്റുള്ളവര്‍ക്ക് 200 രൂപയുമാണ് ഫീസ്. ഓണ്‍ലൈനായോ ജനറേറ്റ് ചെയ്ത എസ്.ബി.ഐ. ചലാന്‍ മുഖേനയോ ഫീസടയ്ക്കാം.