മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്

തലശ്ശേരി : സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് 1,28,800 രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ചിറക്കരയിലെ ഡോക്ടേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടത്തിയത്.
സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു. ഇല്ലിക്കുന്ന് സ്വദേശി അബ്ദുൾ നവാസാണ് 2023 ജനുവരിയിലും ഫെബ്രുവരിയിലും രണ്ട് വളയും ഒരു ബ്രേസ്‌ലറ്റുംവെച്ച് പണം വാങ്ങിയത്.നേരത്തേ ഇയാൾ മറ്റൊരു ധനകാര്യസ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.