കണ്ണൂരിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ സംഘർഷം

Share our post

കണ്ണൂർ : കണ്ണൂരിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ സംഘർഷം. കോർപ്പറേഷൻ പരിധിക്കുള്ളിൽ പാർക്കിംഗ് പെർമിറ്റില്ലാതെ യാത്രക്കാരെ എടുത്തതിനെ തുടർന്ന് വണ്ടി തടഞ്ഞതിനു പിന്നാലെയാണ് സംഘർഷം. കണ്ണൂർ താലൂക്ക് ഓഫീസിന് എതിർ വശത്തുള്ള ഓട്ടോ സ്റ്റാന്റിലാണ് ഓട്ടോ തൊഴിലാളി യൂണിയൻ സംയുക്ത സമരസമിതിയുടെ ആളുകൾ വണ്ടി തടഞ്ഞത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് പരിസരത്തുളള സ്‌റ്റോപ്പിലാണ് സംഭവം. 

ഓട്ടോ സ്റ്റാൻഡിന് സമീപത്തു നിന്നും മറ്റൊരു ഓട്ടോ യാത്രക്കാരെ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ തിരക്കുകയും കോർപ്പറേഷൻ പരിധിയിലെ പെർമിറ്റ് ഇല്ല എന്ന് മനസ്സിലാക്കിയതിനു പിന്നാലെ ഓട്ടോ തടയുകയുമാണുണ്ടായത്.

ബലംപ്രയോഗിച് ഓട്ടോ കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് സ്റ്റാൻഡിലെ തൊഴിലാളികൾ ഓട്ടോയ്ക്ക് മുന്നിൽ കിടന്നുകൊണ്ട് പ്രതിഷേധിച്ചു. തടയപ്പെട്ട ഓട്ടോ തൊഴിലാളിയുടെ സ്റ്റാൻഡിലെ മറ്റ് ഓട്ടോ തൊഴിലാളികൾ കൂടി എത്തിച്ചേർന്നതിനു പിന്നാലെയാണ് സംഘർഷവും മുദ്യാവാക്യം വിളിയും ഉയർന്നത്. തടഞ്ഞ ഓട്ടോയെ പോലീസ് സ്ഥലത്തെത്തി നീക്കം ചെയ്തു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!