കെ.എസ്.ആർ.ടി.സി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന് മരിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. പാലായിൽ നിന്നുള്ള ഫാസ്റ്റ് പാസഞ്ചർ ബസിൽ എത്തിയ മധ്യവയസ്കനായ പുരുഷനാണ് അതേബസിനടിയിൽ പെട്ട് മരിച്ചത്.
കാവിമുണ്ടും ഷർട്ടുമാണ് വേഷം. കൈയിൽ ബാഗുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലേക്കു മാറ്റി. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.