ശൈത്യകാലത്ത് ഹൃദയാഘാതം ഇരട്ടിക്കുന്നു; യുവാക്കളിൽ അപകടസാധ്യത കൂടുതലെന്ന്

Share our post

ന്യൂഡൽഹി: ശീത കാലാവസ്ഥയിൽ ആരോഗ്യം ഏറെ ശ്രദ്ധിക്കണമെന്നും യുവാക്കളിൽ നിരവധി അസുഖങ്ങൾക്കൊപ്പം ഹൃദയാഘാതവും ഇക്കാലത്ത് വർധിക്കുമെന്ന് റിപ്പോർട്ട്. കാലവസ്ഥയും മോശം ജീവിതശൈലിയും കാരണം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഹൃദയാഘാത കേസുകൾ ഇരട്ടിച്ചെന്ന് മാക്സ് ആശുപത്രി മേധാവി ഡോ. ബൽബീർ സിങ് പറയുന്നു. ഇക്കാലയളവിൽ പകർച്ചപ്പനിയും ജലദോഷവും, സന്ധി വേദന, തൊണ്ട വേദന, ആസ്ത്മ, കോവിഡ്-19 , ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ വ്യാപകമാകുന്നു. വായു മലിനീകരണം വർധിച്ചതും ഇതിന് കാരണമാണ്.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ശൈത്യകാലം വെല്ലുവിളിയായിരിക്കുകയാണ്. ആശുപത്രിയിൽ ദിനേനെ വരുന്ന കേസുകൾ വർദ്ധിച്ചു. ദിവസം ശരാശരി രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരിയിൽ ഇത് കൂടിയേക്കാമെന്ന് ഡോക്ടർ പറയുന്നു. യുവാക്കളിലാണ് അപകടസാധ്യത കൂടുതൽ കാണുന്നത്. ‘രണ്ട് മാസം മുമ്പ് 26 വയസ്സുകാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ പുകവലിക്കില്ല, ടെൻഷനല്ലാതെ മറ്റൊരു ശാരീരിക പ്രശ്നങ്ങളും അവർക്കില്ല. ഈ പ്രായത്തിൽ ഒരു യുവതിയെ ഹൃദയാഘാതത്തിന് ചികിത്സിക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല’ -ഡോ. ബൽബീർ സിങ്ങ് പറഞ്ഞു.

അതിനാൽ യുവാക്കളും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇപ്പോൾ പ്രതിരോധ ശേഷിയുള്ള പ്രായപരിധി എന്നൊന്നില്ല. ശൈത്യകാലമാവും അതീവ അപകടകാരിയാണ്. രക്തക്കുഴലിലുള്ള കോശങ്ങൾ ചുരുങ്ങുകയും അത് ശരീരത്തിൽ ചൂട് പിടിച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഉയർത്തുന്നു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ചെറിയ തോതിൽ ഉയരുന്നത് പോലും അപകടകരമാണ്. പുകവലി, വ്യായാമത്തിന്‍റെ അഭാവം, അമിത മദ്യപാനം, തെറ്റായ ഭക്ഷണരീതി എന്നിവയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!