അമൃത കേളകത്തിന്റെ ‘രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ’ കവിതാ സമാഹരം പ്രകാശനം

കേളകം : അമൃത കേളകത്തിന്റെ രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ കവിതാ സമാഹരത്തിന്റെ പ്രകാശനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി.വി.ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം വകുപ്പ് മേധാവി ഡോ.സന്തോഷ് മാനിച്ചേരി അധ്യക്ഷത വഹിച്ചു . ആർട്ടിസ്റ്റ് മദനനും സണ്ണി ജോസഫ് എം. എൽ.എയും ചേർന്ന് പുസ്‌തകം ഏറ്റുവാങ്ങി.
മാനന്തവാടി ഗവ. കോളേജ് അസി. പ്രൊഫസർ ഡോ. കെ. രമേശൻ പുസ്തകം പരിചയപ്പെടുത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ്റ് സി.ടി. അനീഷ്, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ, മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സി. സുനിൽകുമാർ, ചിത്രകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുലോചന മാഹി, ശിവദാസൻ കൊട്ടിയൂർ,കേളകം ടാഗോർ അക്കാദമി പ്രിൻസിപ്പാൾ എസ്.ടി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.അമൃത കേളകം മറുപടി പ്രസംഗം നടത്തി.