ജബ്ബാർക്കടവിലെ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനംചെയ്തു

ഇരിട്ടി : പായം ഗ്രാമപഞ്ചായത്തിലെ ജബ്ബാർക്കടവിൽ പുഴയോരത്ത് മാലിന്യം വലിച്ചെറിയുന്ന സ്ഥലം വാർഡ് സമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ച് വിശ്രമകേന്ദ്രമാക്കി മാറ്റിയത് ഉദ്ഘാടനംചെയ്തു. ജനകീയമായി ചെടികൾ സമാഹജബ്ബാർക്കടവ് പാലത്തിന് സമീപത്തുള്ള സ്നേഹാരാമം ഇരിട്ടി എ.എസ്.പി. തപോഷ് ബസുമധാരി ഉദ്ഘാടനംചെയ്തു.
പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രാജനി മുഖ്യാതിഥിയായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, കേരഫെഡ് വൈസ് ചെയർമാൻ കെ. ശ്രീധരൻ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, പായം വില്ലേജ് ഓഫീസർ ആർ.പി. പ്രമോദ്, കരിയാൽ പള്ളി വികാരി ഫാ. മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എൻ. പദ്‌മാവതി, പായം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എൻ. ജെസ്സി, മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള തുടങ്ങിയവർ സംസാരിച്ചു.