മണിപ്പൂരിൽ വീണ്ടും സംഘർഷം: നാല് പേർ കൊല്ലപ്പെട്ടു

Share our post

ഇംഫാൽ : പുതുവർഷത്തിൽ വീണ്ടും കലുഷിതമായി മണിപ്പുർ. തൗബാൽ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ നാല് പേർ മരിച്ചു. 16ഓളം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ അക്രമകാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ വാഹനങ്ങൾക്ക് തീയിട്ടു. വീണ്ടും ആക്രമണം ആരംഭിച്ചതോടെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുർ ജില്ലകളിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!