പുതുവത്സരാഘോഷങ്ങളിൽ ശ്രദ്ധവേണം; കൊവിഡ് കേസുകൾ ഉയരാൻ സാധ്യത

Share our post

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്.

ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാൻ ശ്രദ്ധവേണം. ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്. കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസത്തെ ഐസൊലേഷനും നിർബന്ധമാക്കിയിട്ടുണ്ട്. അതിനിടെ ഒമിക്രോൺ, ജെ എൻ വൻ വാകഭേദത്തിന്റെ വ്യാപനം ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!