കർഷകരുടെ സൗജന്യ വൈദ്യുതി വിച്ഛേദിക്കില്ല

സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്ന ദീർഘകാല കരാർ പുന:സ്ഥാപിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്.
മൂന്ന് കമ്പനികളിൽ നിന്നായി യൂണിറ്റിന് 4.29 രൂപയ്‌ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ 2014ൽ ഒപ്പിട്ട കരാറാണ് തുടരാൻ തീരുമാനിച്ചത്.
25 വർഷത്തേക്ക് ഒപ്പിട്ട കരാർ റഗുലേറ്ററി കമ്മീഷൻ സാങ്കേതിക കാരണങ്ങളാൽ മേയിൽ റദ്ദാക്കിയിരുന്നു. ഇതോടെ സംസ്ഥാനം പ്രതിസന്ധിയിലായി.
പുതിയ ടെൻഡറുകളിൽ റദ്ദാക്കിയ കരാറിലേതിനെക്കാൾ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നു. ഇതോടെ റദ്ദാക്കിയ ഉത്തരവ് പുന:പരിശോധിക്കാൻ റഗുലേറ്ററി കമീഷനോട് സർക്കാർ ആവശ്യപ്പെടുക ആയിരുന്നു.