വികസിത് ഭാരത് സങ്കല്പ് യാത്രക്ക് പേരാവൂരിൽ സ്വീകരണം

പേരാവൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രക്ക് പേരാവൂരിൽ സ്വീകരണം നല്കി. പഞ്ചായത്ത് അംഗം ബേബി സോജ അജിത്ത് ഉദ്ഘാടനം ചെയ്തു.
എസ്.ബി.ഐ മാനേജർ വി.കെ.റനീഷ്, കാനറാ ബാങ്ക് മാനേജർ വിനിൽ, കൃഷി ഓഫീസർ എം.എം.സാന്ദ്ര, നബാർഡ് എ.ജി.എം ജിഷിമോൻ, മോളി ലൂയിസ്, എ.പാർവതി, സിബി മാത്യൂ,ഉലഹന്നാൻ,ശ്രീകാന്ത് എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിതരണവും ബോധവത്കരണവും നടന്നു.