ഭിന്നശേഷി പെൻഷൻ അയ്യായിരം രൂപയാക്കണം

പേരാവൂർ : ഭിന്നശേഷി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന്
ഡി.എ.ഡബ്ല്യൂ.എഫ് പേരാവൂർ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.പുരോഗമന കലാ സാഹിത്യ സംഘം പേരാവൂർ ഏരിയാ സെക്രട്ടറി വി.ബാബു ഉദ്ഘാടനം ചെയ്തു.
നൗഷാദ് പേരാവൂർ അധ്യക്ഷത വഹിച്ചു.ജില്ലാ സിക്രട്ടറി പി.വി ഭാസ്കരൻ,സംസ്ഥാന കമ്മിറ്റിയംഗം എം.എം.സുരേന്ദ്രൻ, എം. മോഹൻദാസ്, എം.രാജൻ, കെ.വത്സൻ, കെ.എ.രജീഷ്, കെ. ദേവദാസ് എന്നിവർ സംസാരിച്ചു.