വൈ.എം.സി.എ വാർഷിക സമ്മേളനവും ദേശീയ ചെയർമാന് സ്വീകരണവും

പേരാവൂർ: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷിക സമ്മേളനവും ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജിന് സ്വീകരണവും തൊണ്ടിയിൽ നടന്നു. ഡോ. വിൻസന്റ് ജോർജ് ഉദ്ഘാടനം ചെയ്തു.സബ് റീജിയൻ ചെയർമാൻ ജെസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു.പേരാവൂർ ഫൊറോന വികാരി ഡോ.തോമസ് കൊച്ചുകരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
മികച്ച യൂണിറ്റുകൾക്കും വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചിട്ടുള്ളവർക്കുമുള്ള അവാർഡുകൾ കേരള റീജിയൺ ചെയർമാൻ വിതരണം ചെയ്തു.റെജി എടയാറൻമുള ഡയറി ലോഗോ പ്രകാശനം നടത്തി. മത്തായി വീട്ടിയാങ്കൽ, സാമുവൽ സാം, റീജനൽ സെക്രടറി ഡേവിഡ് സാമുവൽ ,ബേബി തോലാനി , ജോണി തോമസ്,ബിജു പോൾ എന്നിവർ സംസാരിച്ചു.