ചൊക്ലിയിൽ വിദ്യാർത്ഥികൾ ഇരുചക്രവാഹനമോടിച്ചു ; സ്കൂട്ടർ നൽകിയ വാഹന ഉടമകൾക്കെതിരെ കേസ്
ചൊക്ലി: പ്രായപൂർത്തിയെത്താത്ത വിദ്യാർത്ഥികൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പള്ളൂരിലെ കലിമ നിവാസിൽ മുഹമ്മദ് ആദിൽ (27), പാലിനാണ്ടിപ്പീടിക ആയിഷാസിലെ കെ. ജസീല(38) എന്നിവർക്കെതിരെയാണ് ചൊക്ലി പോലീസ് കേസെടുത്തത്.
ആദിലിന്റെ പി.വൈ.03 എ 1680 സ്കൂട്ടർ ഓടിക്കുന്നതിനിടെ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര യോടെയാണ് ഒരു 17 കാരൻ പിടിയിലായിരുന്നത്. ഉച്ചതിരിഞ്ഞ് 3.45 ഓടെ പാലിനാണ്ടിപ്പീടികയിൽ ജസീലയുടെ കെ.എൽ 58 എൻ 627 സ്കൂട്ടർ ഓടിക്കവെയാണ് മറ്റൊരു 17കാരൻ പിടിയിലായത്.50,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണിത്.