കണ്ണൂരിൽ എത്തി രാത്രി ഒറ്റക്കായാൽ ഇനി പേടി വേണ്ട ;വനിതകൾക്ക് പാർക്കാൻ ഷീ ലോഡ്‌ജ് റെഡി

Share our post

കണ്ണൂർ: കണ്ണൂർ കോർപറേഷൻ നിർമിച്ച ഷീ ലോഡ്‌ജ് ഇന്നു രാവിലെ 10ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിക്കും. കണ്ണൂർ കോർപറേഷ ൽ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ കെട്ടിടത്തിനും ഫർണിച്ചർ, ലിഫ്റ്റ് എ ന്നിവയ്ക്ക് 29 ലക്ഷവും കൂടി ആകെ ഒരുകോടിയിലധികം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്‌ജ് നിർമിച്ചിരിക്കുന്നത്.

തൊഴിലെടുക്കുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ഇത് ഏറെ ഗുണകരമാകും. നാലുനിലകളുള്ള കെട്ടിടത്തിൽ മൂന്നു നിലകളിൽ ഡോർമെറ്ററി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

336 സ്ക്വ യർ മീറ്ററാണ് കെട്ടിടത്തിൻ്റെ വിസ്‌തീർണം. 45 ബെഡുകളാണുള്ളത്. ഇതിൽ 10 എണ്ണം രാത്രികാലങ്ങളിൽ പെട്ടെന്ന് നഗരത്തിൽ എത്തിച്ചേരുന്നവർക്കായി മാറ്റിവയ്ക്കും. ബാക്കി മാസവാടകയ്ക്കു നൽകും

200 രൂപയാണു ദിവസവാടക. ഭക്ഷണമുൾപ്പെടെ 8,000 രൂപയാണു മാസവാടക. മേയർ ചെയർമാനായും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർക്കിംഗ് ചെയർമാനായും കോർപറേഷൻ സെക്രട്ടറി കൺവീനറുമായി 18 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഇതിൻ്റെ നടത്തിപ്പിന് മേൽ നോട്ടം വഹിക്കുക.

നാലാമത്തെ നില വനിതകൾക്കുള്ള ഫിറ്റ്നസ് സെൻ്ററിനുവേണ്ടിയാണു സജ്ജമാക്കുക. ഇതിൻ്റെ ടെണ്ടർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഉടൻ തന്നെ അതും പ്രവർത്തനം ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!