മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി

പേരാവൂർ : ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ച് നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി. വ്യാഴാഴ്ച അസർ നിസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ, എം.കെ. നൗഷാദ്, അബ്ദുസമദ് പൂക്കോട്ടൂർ, യഹ് യ ബാഖവി പുഴക്കര, മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഇർഫാനി, പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി, ചെവിടിക്കുന്ന് മഹല്ല് ഖത്തീബ് അബ്ദുൽ അസീസ് ഫൈസി, മഹല്ല് ഭാരവാഹികളായ പി.പി. ഷമാസ്, സി. അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.
കരിയിൽ പ്രദേശ നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്ന നിമിഷത്തിൽ വിശിഷ്ടാതിഥിയായി ജീവകാരുണ്യ പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ ബ്ലാത്തൂർ അബൂബക്കർ ഹാജി പങ്കെടുത്തു.