Connect with us

PERAVOOR

പേരാവൂരിൽ കാൽനട യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ അഞ്ജാത വാഹനം പോലീസ് കണ്ടെത്തി

Published

on

Share our post

പേരാവൂർ: റോഡരികിലൂടെ നടന്നു പോവുകയായിരുന്നയാളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ അഞ്ജാത വാഹനം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. പേരാവൂർ തെരുവിലെ പള്ളിപ്പാത്ത് ഉമ്മറിനെ ഗുരുതരമായി പരിക്കേല്പിച്ച ഗ്ലോറിയ എന്ന സ്വകാര്യ ബസാണ് പേരാവൂർ പേലീസ് കസ്റ്റഡിയിലെടുത്തത്. ബസ് ഡ്രൈവർ മുരിങ്ങോടിയിലെ വട്ടൻപുരയിൽ സജീറിനെതിരെ (35) കേസെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം നടന്നത്. ദിവസവും സന്ധ്യക്ക് തെരുവ് വിളക്കുകളുടെ ഫ്യൂസ് ഇടുന്നതും രാവിലെ ഫ്യൂസ് ഊരുന്നതും ഉമ്മറാണ്. അന്നേ ദിവസം രാവിലെ ഫ്യൂസ് ഊരി വരുമ്പോഴാണ് ഉമ്മറിനെ ബസിടിച്ചിട്ടത്. ദൃക്സാക്ഷികളില്ലാത്തതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.എൻ. ബിജോയിയുടെ നിർദേശപ്രകാരം എസ്.ഐ സി. സനീത്, സീനിയർ സി.പി.ഒ അബ്ദുൾ റഷീദ്, സി.പി.ഒ ഷിജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘം കൃത്യമായ അന്വേഷണത്തിലൂടെയാണ് ബസ് കണ്ടെത്തിയത്.

അപകടസമയത്തിന് തൊട്ടുമുമ്പും ശേഷവും അതുവഴി കടന്നു പോയ 17 വാഹനങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞ്. 110 ഓളം പേരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. അപകട സമയം ഗ്ലോറിയ ബസിൽ അന്ന് യാത്ര ചെയ്തത് രണ്ടു യാത്രക്കാർ മാത്രമാണ്. അവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. സാരമായി പരിക്കേറ്റ ഉമ്മർ കണ്ണൂരിലെ ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകട നില ഇനിയും തരണം ചെയ്തിട്ടില്ല.


Share our post

Local News

ലഹരിക്കെതിരെ കോളയാട് മിനി മാരത്തൺ ശനിയാഴ്ച

Published

on

Share our post

പേരാവൂർ : യുവജനങ്ങളിൽ വർധിച്ചു വരുന്ന രാസലഹരിക്കെതിരെ “തിരസ്കരിക്കാം ലഹരിയെ കുതിക്കാം ജീവിതത്തിലേക്ക് ” എന്ന സന്ദേശവുമായി ലൈബ്രറി കൗൺസിൽ കോളയാട് പഞ്ചായത്ത് സമിതി മിനി മാരത്തൺ സംഘടിപ്പിക്കുന്നു. മെയ് 17 ശനിയാഴ്ച‌ വൈകിട്ട് നാലിന് കോളയാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് പുത്തലം വഴി പുന്നപ്പാലം കടന്ന് കോളയാട് തിരിച്ചെത്തുന്ന വിധമാണ് മാരത്തൺ റൂട്ട്. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന പുരുഷന്മാർക്കും വനിതകൾക്കും സമ്മാനങ്ങളുണ്ടാവും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പരിധിയിലെ ദേശീയ കായിക താരങ്ങളെ ആദരിക്കും. മിനി മാരത്തണിൽ 500 -ലധികം കായിക താരങ്ങൾ പങ്കെടുക്കും. തുടർന്ന് മാലൂർ പ്രഭാത് ആർട്‌സ് ക്ലബ് അവതരിപ്പിക്കുന്ന സംഗീത ശില്പവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പഞ്ചായത്തംഗം ടി. ജയരാജൻ, കെ. ഷിജു, എം.പൊന്നപ്പൻ, പി. പ്രേമവല്ലി എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂർ മുരിങ്ങോടിയിൽ മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

Published

on

Share our post

പേരാവൂർ : കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇരിട്ടി താലൂക്ക് മണത്തണ അംശം മുരിങ്ങോടി ദേശത്ത് റീ സര്‍വെ നമ്പര്‍ 62 ല്‍പ്പെട്ട 0.5137 ഹെക്ടര്‍ മിച്ചഭൂമി, അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള ഭൂപരിഷ്‌കരണ നിയമങ്ങളിലെ 17-ാം നമ്പര്‍ ഫോറത്തില്‍ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പരും തീയതിയും താമസിക്കുന്ന വില്ലേജും കൃത്യമായി രേഖപ്പെടുത്തി മെയ് 31 നകം ജില്ലാ കലക്ടര്‍ക്ക് ലഭിക്കത്തക്ക വിധത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകളില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ ഇരിട്ടി തഹസില്‍ദാരില്‍ നിന്നോ മണത്തണ വില്ലേജ് ഓഫീസറില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0497 2700645.


Share our post
Continue Reading

PERAVOOR

പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

Published

on

Share our post

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!