സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യൻ അന്തരിച്ചു

Share our post

ബംഗളൂരു : സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ (57) നിര്യാതനായി. 900 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ “നിനാഗഗി കദിരുവേ”, തമിഴ് സിനിമ ’’ലോക്ക്ഡൗൺ” എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകൾ എന്ന പേരിൽ ഒരു ഇവന്റ് മാനേജ്‌മെന്റും ഗാനതരംഗ ഓർക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു. ട്രൂപ്പിലെ പ്രധാന ഗായകൻ കൂടിയാണ് ജോളി ബാസ്റ്റ്യൻ. അങ്കമാലി ഡയറീസ്, കണ്ണൂർ സ്ക്വാഡ്, കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്‌സ്, ഓപ്പറേഷൻ ജാവ, മാസ്റ്റർപീസ്, അയാളും ഞാനും തമ്മിൽ, ഹൈവെ, ജോണി വാക്കർ, ബട്ടർഫ്‌ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടർ ആയിരുന്നു.

1966 സെപ്റ്റംബർ 24 ന് ആലപ്പുഴയിലാണ് ജനനമെങ്കിലും വളർന്നത് ബെംഗളൂരുവിലകാണ്.മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലെ ബൈക്കുകളോട് കമ്പമായിരുന്നു. ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പർ സ്റ്റാർ വി. രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്. 17-ാം വയസ്സിൽ രവിചന്ദ്രൻ സംവിധാനം ചെയ്ത പ്രേമലോകം എന്ന സിനിമയിലായിരുന്നു തുടക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!