കെ.എ.പി നാലാം ബറ്റാലിയൻ 95 ബാച്ച് സംഗമവും വിരമിക്കുന്ന സഹപ്രവർത്തകനുള്ള യാത്രയയപ്പും

പേരാവൂർ: കെ.എ.പി. നാലാം ബറ്റാലിയൻ 95 ബാച്ച് സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന സഹപ്രവർത്തകനുള്ള സ്വീകരണവും പേരാവൂരിൽ നടന്നു.നാലാം ബറ്റാലിയൻ ഇൻസ്‌പെക്ടർ ടി.ബാബു ഉദ്ഘാടനം ചെയ്തു.വിജിലൻസ് എസ്.ഐ. എൻ.പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർ കെ.കെ.സുധാകരനെ പൊന്നാടയണിയിച്ചും മെമന്റോ നല്കിയും യാത്രയയപ്പ് നല്കി. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് എസ്.ഐമാരായ ടി.കെ.രാധാകൃഷ്ണൻ, ഇ.കെ.സനിൽ, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ കുഞ്ഞിരാമൻ, റിട്ട.എസ്.ഐ.മാരായ ജെയിംസ് ആക്കൽ, ടി.വി.പ്രദീപൻ എന്നിവർ സംസാരിച്ചു.