തലശ്ശേരിയിൽ മദ്യലഹരിയിൽ എസ്.ഐ.യെ ആക്രമിച്ച യുവതി അറസ്റ്റിൽ

Share our post

തലശ്ശേരി : മദ്യലഹരിയിൽ എസ്.ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്.  വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്.ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. നിരവധി കേസുകളിൽ പ്രതിയാണ് റസീനയെന്നാണ് പൊലീസ് പറയുന്നത്. ഇവർ മുൻപും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. പിന്നീട്  തലശ്ശേരി എസ്.ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു.

എന്നാൽ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴി ഇവർ എസ്.ഐയേയും ആക്രമിക്കുകയായിരുന്നു. ഈ കേസിലാണ് റസീന അറസ്റ്റിലായത്. നേരത്തേയും മാഹിയിലും തലശ്ശേരിയിലും ഇവർക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!