മണത്തണയിൽ കുട്ടികൾക്കുള്ള നാടക കളരി തുടങ്ങി

പേരാവൂർ: കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന “നാടക കളരി” തിയറ്റർ പരിശീലനത്തിന്റെ ഭാഗമായുള്ള സപ്തദിന ക്യാമ്പ് തുടങ്ങി. മണത്തണ പഴശി സ്ക്വയറിൽ ചലച്ചിത്ര നാടക സംവിധായകൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. ഷൈലജ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ കെ.വി. ശരത്, റീന മനോഹരൻ, ജോസ് ആന്റണി, ബേബി സോജ, റജീന സിറാജ്, യു.വി. അനിൽകുമാർ സ്വാഗതസംഘം കൺവീനർ എ.കെ. ജയരാജൻ, ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. നാടക കലാകാരൻ രാജേഷ് മണത്തണയാണ് നാടക അഭിനയത്തിന്റെയും അണിയറ പ്രവർത്തനങ്ങളുടെയും പരിശീലനം കുട്ടികൾക്ക് നൽകുക.