സാമ്പത്തിക തര്‍ക്കം; പാലക്കാട്ട് നാല് പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് ജില്ലയിലെ കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ വിനീഷ്, റെനില്‍ എന്നിവര്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്.
കണ്ണാടി സ്വദേശിയാണ് സംഘത്തില്‍ നിന്ന് പണം പലിശയ്‌ക്കെടുത്ത യുവാവ്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുകൂടിയാണ്. മാത്തൂര്‍ സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവർ പറയുന്നത്. കാറിലെത്തിയ സംഘം മാരകായുധങ്ങളുമായെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും റെനില്‍ പറഞ്ഞു.
മാരകായുധങ്ങള്‍ ഉള്ളതിനാല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ ഓടിയെത്തിയാണ് അക്രമികള്‍ വെട്ടിയത്. നിലത്തുവീഴ്ത്തിയ ശേഷം മര്‍ദിക്കുകയും ചെയ്തു. കൂടാതെ തന്റെ കാര്‍ പൂര്‍ണ്ണമായി അടിച്ചുതകര്‍ത്തെന്നും റെനില്‍ പറഞ്ഞു.