കാഞ്ഞിലേരി യു.പി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ്

Share our post

മാലൂർ : കാഞ്ഞിലേരി യു.പി. സ്കൂളിൽ 29 മുതൽ 31 വരെ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുമെന്ന് മാനേജർ പി.വി.വാസുദേവൻ നമ്പൂതിരി, പ്രഥമാധ്യാപിക എൻ.ജി.സുജാദേവി എന്നിവർ അറിയിച്ചു.

ചെന്നൈയിലെ എസ്.ഡി.എൻ.ബി. വൈഷ്ണവ് കോളേജിലെ 20-ഓളം ബിരുദ ബിരുദാനന്തര വിദ്യാർഥിനികളും അവരുടെ അധ്യാപികമാരും 29-ന് സ്കൂളിൽ എത്തും.

മൂന്നുദിവസവും ഇവർ കുട്ടികളോടൊപ്പമുണ്ടാകും. വിദ്യാർഥികൾക്ക് നിർഭയമായി ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള പരിശീലനം നേടുന്നതിന് ഇ.എൽ.ടി.എൽ.എഫ്. എന്ന ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയാണ് പരിപാടി നടത്തുന്നത്. കളക്ടർ അരുൺ കെ.വിജയൻ ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!