കീഴ്പ്പള്ളി പള്ളിത്തിരുനാളിന് നാളെ കൊടിയേറും

Share our post

ഇരിട്ടി : കീഴ് പ്പള്ളി വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ വി. ചാവറയച്ചന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26 മുതൽ മൂന്നുവരെ നടക്കും. 26-ന് വൈകീട്ട് 4.30-ന് തിരുനാൾ കൊടിയേറ്റ്.

27-ന് 4.30-ന് വി. കുർബാന, വചനപ്രഘോഷണം, നൊവേന, രോഗസൗഖ്യ പ്രാർഥന. 28-ന് 4.30-ന് ആഘോഷമായ കുർബാന, വചനപ്രഘോഷണം, നൊവേന, കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥന, മധുരപലഹാര വിതരണം.

29-ന് 4.30-ന് കുർബാന (മലങ്കര റീത്തൽ), വചനപ്രഘോഷണം, നൊവേന, പ്രവാസികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രാർഥന, ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. 30-ന് 4.30-ന് കുർബാന, വചനപ്രഘോഷണം, നൊവേന, കുടുംബംഗങ്ങൾക്കുവേണ്ടിയുള്ള പ്രാർഥന, വാഹന വെഞ്ചരിപ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!