പോക്‌സോ കേസിൽ അധ്യാപകനെ വെറുതെ വിട്ടു

മട്ടന്നൂർ : വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ പോക്‌സോ അതിവേഗ കോടതി വെറുതെവിട്ടു. കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ മുഴക്കുന്ന് സ്വദേശി എ.കെ. ഹസനെ(51)യാണ് പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി അനിറ്റ് ജോസഫ് വെറുതെവിട്ടത്. കഴിഞ്ഞവർഷം നവംബറിലാണ് കേസെടുത്തത്.
നാല് വിദ്യാർഥിനികളുടെ പരാതിയിൽ നാല് കേസുകളാണ് മുഴക്കുന്ന് പോലീസ് രജിസ്റ്റർചെയ്തിരുന്നത്. രണ്ട് കേസുകളിൽ ഹസനെ നേരത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടിരുന്നു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കെ.ആർ. സതീശൻ ഹാജരായി.